ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റ് ലഹരി വിരുദ്ധറാലി നടത്തി
മാപ്രാണം: ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ മാപ്രാണം ലാല്ഹോസ്പിറ്റല് ബസ് സ്റ്റോപ്പിനോട് ചേര്‍ന്ന് ലഹരിക്കെതിരെ ജാഗ്രത ജ്യോതി തെളിയിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയും മാലിന്യമുക്ത കേരളത്തിനായുള്ള പ്രതിജ്ഞയും എടുത്തു. സിവില്‍ എക്സൈസ് ഓഫീസര്‍ പി.എം. ജദീര്‍ വിദ്യര്‍ഥികള്‍ക്ക് ലഹരിവിരുദ്ധ സന്ദേശം നല്കി സംസാരിച്ചു. ചടങ്ങില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഗംഗ സ്വാഗതം പറഞ്ഞു. അധ്യാപകന് എം.എ. ജിജോരാജ് അധ്യക്ഷത വഹിച്ചു. വോളന്റീര്‍ ലീഡര്‍ സാന്റോ ജോഷി കൂനന്‍ നന്ദി രേഖപ്പെടുത്തി.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി