ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ വനിത സംഗമം നടന്നു
ഇരിങ്ങാലക്കുട: രൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന വനിത സംഗമം തേജസ്വിനി 2024 കല്ലേറ്റുകര സിഎച്ച്എഫ് പാവനാത്മ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. ട്രീസ ജോസഫ് സിഎച്ച്എഫ് ഉദ്ഘാടനം ചെയ്തു. രൂപത കെസിവൈഎം വൈസ് ചെയര്‍പേഴ്സണ്‍ ഐറിന് റിജു അധ്യക്ഷത വഹിച്ചു. യുവജനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി സമാഹരിച്ച സഹായതുക യൂത്ത് എഡ്യൂക്കേഷന്‍ സര്‍വീസ് ലേക്ക് കൈമാറി. രൂപത ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍, രൂപത ചെയര്മാന് ആല്ബിന് ജോയ്, വനിത വിംഗ് കണ്‍വീനര്‍ ഡയാന ഡേവിസ്, ആനിമേറ്റര്‍ സിസ്റ്റര്‍ ദിവ്യ തെരേസ് സിഎച്ച്എഫ്, യൂണിറ്റ് ആനിമേറ്റര്‍ സിസ്റ്റര്‍ ജോസ്ലിറ്റ് സിഎച്ച്എഫ് തുടങ്ങിയവര്‍ സംസാരിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി