ഊരകം അങ്കണവാടി സ്മാര്‍ട്ടായി ശിലാസ്ഥാപനം
ഇരിങ്ങാലക്കുട: കേരളത്തിലെ ആദ്യ സ്മാര്‍ട്ട് അങ്കണവാടിക്ക് ഊരകത്ത് സ്മാര്‍ട്ടായി ശിലാസ്ഥാപനം. വനിതാ ശിശു വികസന വകുപ്പിനു വേണ്ടി സംസ്ഥാന നിര്‍മിതി കേന്ദ്രം രൂപകല്പന ചെയ്ത സ്മാര്‍ട്ട് അങ്കണവാടികളില്‍ ആദ്യത്തേതിനാണു മുരിയാട് പഞ്ചായത്തിലെ ഊരകത്ത് ടി.എന്‍. പ്രതാപന് എംപി ഓണ്‍ലൈനിലൂടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. മുരിയാട് പഞ്ചായത്തു പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, പഞ്ചായത്തംഗങ്ങളായ എം.കെ. കോരുകുട്ടി, ടെസി ജോഷി, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ബിഡിഒ സി. ശ്രീചിത്ത്, സിഡിപിഒ എം. ഷംസാദ് എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു