വയനാടിനെ ഒറ്റപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അപലപനീയം: കെ.കെ. രാജേന്ദ്രബാബു
ഇരിങ്ങാലക്കുട: കേവല രാഷ്ട്രീയ താല്പര്യങ്ങള്ക്കപ്പുറത്ത് കേരളത്തിന്റെ അവകാശം സംരക്ഷിക്കാന്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ കൂട്ടായ്മ അനിവാര്യമാണെന്ന് അഖിലേന്ത്യ കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് കെ.കെ. രാജേന്ദ്രബാബു. ഇരിങ്ങാലക്കുട ഹെഡ്പോസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഒ.എസ്. വേലായുധന് അധ്യക്ഷത വഹിച്ചു. എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ. ശിവന്, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.സി. ബിജു എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. മണ്ഡലം സെക്രട്ടറി എ.ജെ. ബേബി സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം മുരളി മണക്കാട്ടുംപടി നന്ദിയും പറഞ്ഞു.