കാട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഷോപ്പിംഗ് ഫെസ്റ്റിവല്‍ വിജയികള്‍ക്കുളള സമ്മാനങ്ങള്‍ വിതരണം ചെയ്തു
കാട്ടൂര്‍: കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ ഷോപ്പിംഗ് ഫെസ്റ്റിവല്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ വിജയികളായ 100 പേര്‍ക്കുളള സമ്മാന വിതരണം തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് എം.കെ. അബ്ദുള്‍സലാം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ സ്മിത മനോജ്, രാജന് കുരുമ്പേപറമ്പില്‍, രാജേഷ് കാട്ടിക്കോവില്‍, പി.പി. ആന്റണി, ഷെറിന് തേര്‍മഠം, കെ.ബി. ബൈജു, മുഹമ്മദ് ഇക്ബാല്‍, ഇ.എല്‍. ജോസ്, എം.ഐ. അഷറഫ്, എം.ജെ. റാഫി എന്നിവര്‍ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ് പ്രമീള അശോകന് സ്വാഗതവും ബാങ്ക് സെക്രട്ടറി ടി.വി. വിജയകുമാര്‍ നന്ദിയും പറഞ്ഞു.