മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മി കെ. കരുണാകരന്, പി.ടി. തോമസ് സ്മൃതി സംഗമം സംഘടിപ്പിച്ചു
മുരിയാട്: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെയും കെപിസിസി മുന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ പി.ടി. തോമസിനെയും അനുസ്മരണ സംഗമം സംഘടിപ്പിച്ചു. മുരിയാട് എന്‍ഇആര്‍ ഹാളില്‍ മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സനുമായ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീജിത്ത് പട്ടത്ത്, സെക്രട്ടറിമാരായ വിബിന് വെള്ളയത്ത്, എം.എന്‍. രമേശ്, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോളി ജേയ്ക്കബ്ബ്, മണ്ഡലം പ്രസിഡന്റ് തുഷം സൈമണ്‍, പഞ്ചായത്തംഗം നിതഅര്ജുനന്, ജോമി ജോണ്‍, വി.കെ. മണി എന്നിവര്‍ അനുസ്മരണ സന്ദേശം നല്കി. മുരളിതറയില്, പ്രേമന് കൂട്ടാല, അനീഷ് കൊളത്താപ്പിള്ളി, ഗോപിനാഥ്, സി.പി. ലോറന്‍സ്, രാധാകൃഷ്ണന് ഞാറ്റുവെട്ടി, സി.എസ്. അജീഷ്, വിലാസന് തുമ്പരത്തി, ബാലചന്ദ്രന് വടക്കൂട്ട്, പൗലോസ് നെരേപറമ്പില്‍, അഞ്ജു സുധീര്‍, യമുനാദേവി, ടി.കെ. കാര്ത്തികേയന് എന്നിവര്‍ നേതൃത്വം നല്കി.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി