ലിറ്റില്‍ഫ്ലവര്‍ സ്കൂളില്‍ മള്‍ട്ടിപര്‍പ്പസ് ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ലിറ്റില്‍ഫ്ലവര്‍ സ്കൂളില്‍ പുതുതായി പണിതീര്‍ത്ത മള്‍ട്ടിപര്‍പ്പസ് ഫുട്ബോള്‍ കോര്‍ട്ട് ഇന്റര്‍നാഷണല്‍ ബാസ്ക്കറ്റ്ബോള്‍ പ്ലെയര്‍ ഐറിന് എല്‍സ ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു. രൂപതാ വികാരി ജനറാള്‍ മോണ്‍ ജോളി വടക്കന്‍ സമീപം.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലിറ്റില്‍ഫ്ലവര്‍ സ്കൂളില്‍ പുതുതായി പണിതീര്‍ത്ത മള്‍ട്ടിപര്‍പ്പസ് ഫുട്ബോള്‍ കോര്‍ട്ട് രൂപതാ വികാരി ജനറാള്‍ മോണ്‍ ജോളി വടക്കന്‍ വെഞ്ചിരിപ്പും, ഇന്റര്‍നാഷണല്‍ ബാസ്ക്കറ്റ്ബോള്‍ പ്ലെയര്‍ ഐറിന് എല്‍സ ജോണ്‍ ഉദ്ഘാടന കര്‍മ്മവും നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ഉദയ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ധന്യ, ക്രൈസ്റ്റ് ആശ്രമാധിപന് ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പിടിഎ പ്രസിഡന്റ് സിവിന് കെ. വര്‍ഗീസ്, സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നവീന, കായികധ്യാപിക വീനസ് പോള്‍ എന്നിവര്‍ സംസാരിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി