കെട്ടിടത്തിനു മുകളിലെ ഇരുമ്പ് ഫ്രെയിം മാറ്റണം
കാട്ടൂര്‍ മാര്‍ക്കറ്റിലെ കെട്ടിടത്തിന് മുകളില്‍ തകര്‍ന്നു വീഴാറായി നില്ക്കുന്ന ഇരുമ്പ് ഫ്രെയിമും അതിലെ ഫ്ളെക്സ് ബോര്‍ഡും.
കാട്ടൂര്‍: മാര്‍ക്കറ്റിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുകളില്‍ കാലങ്ങളായി അപകടകരമായി നില്ക്കുന്ന തകര്‍ന്നു വീഴാറായ ഇരുമ്പ് ഫ്രെയിമും ഫ്ളെക്സ് ബോര്‍ഡും മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. ഫ്ളെക്സ് സ്ഥാപിച്ചിരിക്കുന്ന ഫ്രെയിം തുരുമ്പെടുത്ത അവസ്ഥയിലാണ്. കാറ്റും മഴയിലും ഏത് സമയത്തും ഇവ നിലം പതിക്കാവുന്ന അവസ്ഥയാണ്. മാര്‍ക്കറ്റിലൂടെ പോകുന്ന പ്രധാന റോഡിനു സമീപത്തെ കെട്ടിടത്തിലാണ് ഇരുമ്പ് ഫ്രെയിം നില്‍ക്കുന്നത്. ഇതിനു സമീപത്ത് കൂടി വൈദ്യുതി ലൈനുകളും പോകുന്നുണ്ട്. ഇരുമ്പ് ഫ്രെയിമും ഫ്ളെക്സ് ബോര്‍ഡും അടിയന്തരമായി നീക്കണമെന്നാവശ്യപ്പെട്ട് രഞ്ചില്‍ തേക്കാനത്ത്, ആന്‍ഡ്രൂസ് ചിറ്റിലപ്പിള്ളി, കെ.വി. ജോഷി എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ പരാതി നല്കി.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു