വീട്ടിലേക്ക് അതിക്രമിച്ച് കയറി വടിവാള്‍ കൊണ്ട് തലയില്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍
മിഥുന്.
കാട്ടൂര്‍: വീട്ടിലേക്ക് അതിക്രമിച്ച് കയറി വടിവാള്‍ കൊണ്ട് തലയില്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നിരവധി ക്രിമിനല്‍ക്കേസിലെ പ്രതി അറസ്റ്റില്‍. ചേര്‍പ്പ് ഇഞ്ചമുടി സ്വദേശി കുന്നത്തുള്ളി വീട്ടില്‍ മിഥുന് (29) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാറളം താണിശേരി സ്വദേശി കാട്ടുങ്ങല്‍ വീട്ടില്‍ ബിജു (47) വിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഒരാഴ്ച മുമ്പ് വഴിയിലെ പുല്ല് വെട്ടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം നടന്നിരുന്നു.
ഇതേ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ബിജുവിന്റെ അയല്‍വാസിയായി വാടകക്ക് താമസിക്കുന്ന പ്രതി, ബിജു താമസിക്കുന്ന വീട്ടിലേക്ക് മാരകായുധങ്ങളായ വടിവാള്‍, ഇരുമ്പ് പൈപ്പ് എന്നിവയുമായി അതിക്രമിച്ച് കയറി അസഭ്യം പറയുകയും ബിജുവിനെ കയ്യിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയും താഴെ വീണ ബിജുവിനെ വടിവാളുകൊണ്ട് തലക്ക് വെട്ടി ഗുരുതര പരിക്കേല്പ്പിച്ച്കൊലപ്പെടുത്താന് ശ്രമിക്കുകയായിരുന്നു.
മിഥുന് കാട്ടൂര്‍, ചേര്‍പ്പ്, മണ്ണുത്തി. തൃശൂര്‍ മെഡിക്കല്‍ കോളേജ് എന്നീ പോലീസ് സ്റ്റേഷന് പരിധികളിലായി രണ്ട് തട്ടിപ്പ് കേസുകളിലും രണ്ട് അടിപിടിക്കേസുകളിലും ഐജി ആയി ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തിയ കേസിലും, യുവതിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ച കേസിലും അടക്കം ഏഴ് ക്രമിനല്‍ക്കേസുകളില്‍ പ്രതിയാണ്. കാട്ടൂര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ഇ.ആര്. ബൈജു, എസ്ഐ ബാബു ജോര്‍ജ്ജ്, എഎസ്ഐ മിനി, ജിഎസ്സിപിഒമാരായ ധനേഷ്, ജിതേഷ്, മിഥുന് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

പോലീസ് ജീപ്പിടിച്ച് സ്കൂട്ടര്‍ തെറിച്ചു; രണ്ട് വിദ്യാര്‍ഥികള്‍ ഗുരുതരാവസ്ഥയില്‍ അമിതവേഗവും അശ്രദ്ധയും ആരോപിച്ച് നാട്ടുകാര്‍; പോലീസിനെതിരെ പ്രതിഷേധം
ഹാഷിഷ് ഓയിലും കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍
സെന്‍സസില്‍ ഇനി ജനപങ്കാളിത്തത്തിന്റെ പുതിയ മുഖം; സെല്‍ഫ് എന്യൂമറേഷന് ഉദ്ഘാടനം ചെയ്ത് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ശ്മശാനം ഇനി സുന്ദരമാകും; ചെണ്ടുമല്ലി വിരിയും
സംതൃപ്തിയോടെ തൃശൂർ റൂറൽ എസ്പി ബി. കൃഷ്ണകുമാർ പടിയിറങ്ങുന്നു
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്