അമ്മമാര്‍ സമൂഹത്തില്‍ പ്രത്യാശകൊടുക്കുന്നവരായിരിക്കണം-മോണ്‍. ജോളി വടക്കന്‍

ഇരിങ്ങാലക്കുട കല്ലേറ്റുംകര പാക്സ് സെന്ററില്‍ വച്ചു നടക്കുന്ന സീറോ മലബാര്‍ ഗ്ലോബല്‍ മാതൃവേദിയുടെ ജനറല്‍ അസംബ്ലി ഇരിങ്ങാലക്കുട രൂപത വികാരി ജനറാല്‍ മോണ്‍. ജോളി വടക്കന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: അമ്മമാര്‍ സമൂഹത്തില്‍ പ്രത്യാശ കൊടുക്കുന്നവരായിരിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാല്‍ മോണ്‍. ജോളി വടക്കന്‍. ഇരിങ്ങാലക്കുട കല്ലേറ്റുംകര പാക്സ് സെന്ററില്‍ വച്ചു നടക്കുന്ന സീറോ മലബാര്‍ ഗ്ലോബല്‍ മാതൃവേദിയുടെ ജനറല്‍ അസംബ്ലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്ലോബല്‍ മാതൃവേദി പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍, ഇരിങ്ങാലക്കുട രൂപത ഡയറക്ടര്‍ ഫാ. ആന്റോ കരിപ്പായി, ഇരിങ്ങാലക്കുട രൂപത പ്രസിഡന്റ് സിനി ഡേവിസ്, ഗ്ലോബല്‍ സെക്രട്ടറി സിജി ലൂക്സണ്‍, വൈസ് പ്രസിഡന്റ് ഐറ്റി ജോണ്‍, സലോമി ആന്റണി എന്നിവര്‍ സംസാരിച്ചു. ഗ്ലോബല്‍ മാതൃവേദി ഭാരവാഹികളായ നിമ്മി ഷൈജു, മോളി പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്കി.