പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
സച്ചു.
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത 16 വയസുള്ള പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. പത്തനംതിട്ട തിരുവല്ല കമ്മലത്തകിടി സ്വദേശി പാണംകാലയില്‍ വീട്ടില്‍ സച്ചു (25) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ആപ്പ് ആയ സ്നാപ്പ് ചാറ്റിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും മെസേജുകള്‍ അയച്ച് പരിചയപ്പെട്ട പ്രതി സ്നേഹം നടിച്ചും വീട്ടിലേക്ക് വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും പെണ്‍കുട്ടിയുടെ വീഡിയോകള്‍ അയച്ച് വാങ്ങിയിരുന്നു.
തുടര്‍ന്ന് ഒരു ദിവസം രാത്രിയില്‍ പെണ്‍കുട്ടിയുടെ വീടിന്റെ മുറ്റത്തേക്ക് അതിക്രമിച്ച് കയറിയ പ്രതി പെണ്‍കുട്ടിയുടെ വീഡിയോകള്‍ പ്രതിയുടെ കൂട്ടുകാര്‍ക്കും അതിജീവിതയുടെ സ്കൂള്‍ ഗ്രൂപ്പിലേക്കും അയക്കുമെന്നും പറഞ്ഞും വാതില്‍ തുറന്നില്ലെങ്കില്‍ ചവിട്ടിപൊളിക്കും എന്ന് പറഞ്ഞും ഭീഷണിപ്പെടുത്തിയതില്‍ പേടിച്ച് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പ്രതി ശരീരത്തില്‍ സ്പര്‍ശിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു.
ഈ സംഭവത്തിന് അതിജീവിത ഇരിങ്ങാലക്കുട വനിതാ സെല്ലില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയുടെ തിരുവല്ലയിലുള്ള വീട്ടില്‍ നിന്നും പിടികൂടിയത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്എച്ച്ഒ കെ.ജെ. ജിനേഷ്, എസ്ഐ എം.ആര്. കൃഷ്ണപ്രസാദ്, ജിഎസ്ഐ ടി.പി. പ്രീജു, ജിഎസ്സിപിഒ മാരായ ഇ.എസ്. ജീവന്, കമല്‍കൃഷ്ണ, ഉമേഷ് കൃഷ്ണന്, സിപിഒ എം.എം. ഷാബു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

സ്നേഹക്കൂട് പദ്ധതി: സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റ് വേളൂക്കരയില്‍ നിര്‍മിച്ചു നല്കുന്ന പുതിയ ഭവനത്തിന്റെ നിര്‍മ്മാണദ്ഘാടനം നടത്തി
വര്‍ണക്കുട സാംസ്കാരികകോത്സവം സംഘാടക സമിതി രൂപവത്കരിച്ചു
അധികൃതരേ, ഇത് കുറച്ച് നേരത്തേ ആകാമായിരുന്നില്ലേ…. വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മാര്‍ക്കറ്റ് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
ഓപ്പറേഷന് കാപ്പ, സ്റ്റേഷന് റൗഡികളെ നാടു കടത്തി
മരിച്ചവരുടെ ഓര്‍മ്മദിനം; ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു
പോലീസിംഗില്‍ പോലീസ് ഉദ്ദ്യോഗസ്ഥര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍; പരിഹാരമാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാതല ശില്‍പ്പശാല നടന്നു