ഗവ. ഹോമിയോ ആശുപത്രി കെട്ടിടം നിര്‍മ്മാണ ഉദ്ഘാടനം നടത്തി
ഗവ. ഹോമിയോപ്പതി ഡിസ്പെന്‍സറിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഗവ. ഹോമിയോപ്പതി ഡിസ്പെന്‍സറിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഫെനി എബിന്, അംബിക പള്ളിപ്പുറത്ത്, ജെയ്സണ്‍ പാറേക്കാടന്‍, വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് ബോബന്, നഗരസഭാ സെക്രട്ടറി എം.എച്ച്. ഷാജിക്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജു മോഹന്‍, ഫാര്‍മസിസ്റ്റ് മിഥുന് എന്നിവര്‍ പ്രസംഗിച്ചു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, ഹോമിയോപ്പതി ഡിസ്പെന്‍സറി ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.

ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
ദന്തശുചിത്വം: ബ്രെയ്ലി കൈപ്പുസ്തകം പ്രകാശനം ചെയ്തു
പൂമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിച്ചു
സ്നേഹസ്പര്‍ശം സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
എകെസിസിയുടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്