ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
കലാപൈതൃക പ്രചാരണയജ്ഞത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപമായ പുങ് ചോലം അവതരിപ്പിക്കുന്നു.
ഇരിങ്ങാലക്കുട: കേന്ദ്ര സാംസ്കാരികവകുപ്പും സ്പിക് മാക്കെയും ഗുരുകൃപ ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന കലാപൈതൃക പ്രചാരണയജ്ഞത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപമായ പുങ് ചോലം അവതരിപ്പിച്ചു. പ്രസിദ്ധ മണിപ്പൂരി കലാകാരന് മായന്ഗ്ലംബം ശോഭാമണി സിംഗിന്റെ നേതൃത്വത്തില്‍ എട്ട് മണിപ്പൂരി കലാകാരന്മാരാണ് കലാരൂപം അവതരിപ്പിച്ചത്.
അസാധാരണമായ മെയ്വഴക്കവും താളബോധവും ഒത്തിണക്കവും പ്രകടമാക്കിയ അവതരണം വിദ്യാര്‍ത്ഥികളെ ആവേശഭരിതരാക്കി. എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് സി. നന്ദകുമാര്‍ കലാകാരന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്പിക്മാക്കെ കേരള കോഡിനേറ്റര്‍ ഉണ്ണി വാര്യര്‍, ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സെക്രട്ടറി വി. രാജന്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ശോഭ ശിവാനന്ദരാജന്‍, അഡ്വ. ജോര്‍ഫിന്‍ പേട്ട, വൈസ് പ്രിന്‍സിപ്പല്‍ സുജാത രാമനാഥന് എന്നിവര്‍ സന്നിഹിതരായിരുന്നു. അധ്യാപകരായ വിദ്യ സംഗമേശ്വരന്, ആര്. രേഖ , എ.ഡി. സജു, രമ്യ സുധീഷ് എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍