പല്ലാവൂര്‍ താളവാദ്യമഹോത്സവത്തിന് തുടക്കമായി
വാദ്യകുലപതി പല്ലാവൂര്‍ അപ്പുമാരാര്‍ സ്മാരക വാദ്യാസ്വാദകസമിതിയുടെ നേതൃത്വത്തില്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ പല്ലാവൂര്‍ താളവാദ്യമഹോത്സവം പെരുവനം കുട്ടന്മാരാര് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വാദ്യകുലപതി പല്ലാവൂര്‍ അപ്പുമാരാര്‍ സ്മാരക വാദ്യാസ്വാദകസമിതിയുടെ നേതൃത്വത്തില്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ പല്ലാവൂര്‍ താളവാദ്യമഹോത്സവത്തിന് തുടക്കമായി. കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരനടയില്‍ നടക്കുന്ന വാദ്യമഹോത്സവം പെരുവനം കുട്ടന്മാരാര് ഉദ്ഘാടനം ചെയ്തു. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു. പദ്മജ്യോതി പുരസ്ക്കാരം നര്‍ത്തകി ചിത്രാ വിശ്വേശ്വരനും നട്ടുവങ്കം കലാകാരനും കര്‍ണാടക സംഗീതജ്ഞനു മായ കെ.എസ്. ബാലകൃഷ്ണനും കുട്ടന്മാരാര് ചടങ്ങില്‍ സമ്മാനിച്ചു.
ചിത്രാ വിശ്വേശ്വരന് 75000 രൂപയും കെ.എസ്. ബാലകൃഷ്ണന് 25,000 രൂപയും ഫലകവുമാണ് പുരസ്കാരം. നടിയും നര്‍ത്തകിയുമായിരുന്ന പദ്മിനി രാമചന്ദ്രന്റെ സ്മരണാര്‍ഥം മകന് പ്രേംരാമചന്ദ്രനാണ് പദ്മജ്യോതി പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കലാമണ്ഡലം കല്പിത സര്‍വകലാശാല എക്സ്. ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. കലാധരന്‍ മുഖ്യപ്രഭാഷ ണം നടത്തി. സമിതി പ്രസിഡന്റ് കലാമണ്ഡലം ശിവദാസ്, അജയ് മേനോന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചിത്രാ വിശ്വേശ്വരന്, കെ.എസ്. ബാലകൃഷ്ണന് എന്നിവര്‍ മറുപടിപ്രസംഗം നടത്തി. തുടര്‍ന്ന് നന്ദിനി വര്‍മയുടെ തായമ്പക നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകീട്ട് ആറിന് തായമ്പക, ഏഴിന് മിഴാവില്‍ ഇരട്ടത്തായമ്പക, ഇരട്ടത്തായമ്പക എന്നിവ അരങ്ങേറും. സമാപനദിവസമായ 20ന് വൈകീട്ട് ആറിന് നടക്കുന്ന പല്ലാവൂര്‍ ഗുരുസ്മൃതി പുരസ്കാരവും തൃപ്പേക്കുളം പുരസ്കാരവും കഥകളി ആചാര്യന് ഡോ. സദനം കൃഷ്ണന്‍കുട്ടി സമ്മാനിക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു