വര്‍ണ്ണാഭമായി ക്രൈസ്റ്റ് കോളജിന്റെ ചിലമ്പ് വിളംബര ജാഥ
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ കലോത്സവമായ ചിലമ്പ് 2025 ന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ നടത്തിയ ഘോഷയാത്ര.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ കലോത്സവമായ ചിലമ്പ് 2025 ന്റെ വരവറിയിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ നടത്തിയ വിളംബരജാഥ ശ്രദ്ധേയമായി. വിവിധ കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരന്നു. കടുംനിറങ്ങളില്‍ ആറാടിയ തെയ്യം രൂപങ്ങളും താളത്തില്‍ ചുവടുവെച്ച് നീങ്ങിയ നൃത്തരൂപങ്ങളും കഥകളി, കൂത്ത്, കളരിപ്പയറ്റ് തുടങ്ങിയ നാടന്‍ കലാരൂപങ്ങളുടെ സാന്നിധ്യവും ചെണ്ടമേളത്തിന്റെയും വാദ്യഘോഷങ്ങളുടേയും അകമ്പടിയും തിടമ്പേറ്റിയ യന്ത്രവല്‍കൃത ഗജവീരനും ഘോഷയാത്രയുടെ മാറ്റ് കൂട്ടി.
ഇന്നും നാളെയും 22 നുമാണ് കലാമേള അരങ്ങേറുന്നത്. സര്‍വ്വകലാശാല ഇന്റര്‍സോണ്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി വിവിധ പഠന വകുപ്പുകള്‍ മാറ്റുരയ്ക്കുന്ന ചിലമ്പ് കലാമേള കോളജ് യൂണിയന്റെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്. കലാരൂപങ്ങളിലെ വൈവിധ്യം കൊണ്ടും അവതരണ മികവുകൊണ്ടും ശ്രദ്ധേയമാകുന്ന ഈ കലാമേള വിദ്യാര്‍ഥികളിലെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു എന്ന് വിളംബരജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ പറഞ്ഞു. ആഴ്ചകളായുള്ള പരിശീലനത്തിന് ശേഷമാണ് ഓരോ കലാരൂപവും സ്റ്റേജില്‍ അവതരിപ്പിക്കപ്പെടുന്നത്. കോളജ് മാനേജര്‍ ഫാ. ജോയി പീണിക്കപറമ്പില്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സേവ്യര്‍ ജോസഫ്, ഡോ.കെ.ജെ. വര്‍ഗീസ്, അധ്യാപകര്‍, യൂണിയന് ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു