കെ ടെറ്റ് ഉത്തരവിന്റെ മറവില്‍ നടത്തുന്ന അധ്യാപക ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക, കെപിഎസ്ടിഎ
കെ ടെറ്റ് ഉത്തരവിന്റെ മറവില്‍ നടത്തുന്ന അധ്യാപക ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്ന് ആരോപിച്ച് കെപിഎസ്ടിഎ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കമ്മിറ്റി ഡിഇഒക്ക് കത്ത് നല്കുന്നു.
ഇരിങ്ങാലക്കുട: കെ ടെറ്റ് ഉത്തരവിന്റെ മറവില്‍ നടത്തുന്ന അധ്യാപക ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടു. കെ ടെറ്റ് വിഷയത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ന്യായത്തില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള അധ്യാപകര്‍ക്ക് ടെറ്റ് യോഗ്യത നിഷ്കര്‍ഷിച്ചിരുന്നു. സര്‍വീസിലുള്ള അധ്യാപകര്‍ക്ക് ടെറ്റ് നേടുന്നതിന് വേണ്ടി രണ്ടു വര്‍ഷ സമയം അനുവദിക്കുകയും ചെയ്തിരുന്നു.
എന്നിട്ടും ഇപ്പോള്‍ അധ്യാപകരുടെ സ്ഥാനക്കയറ്റം, ഗ്രേഡുകള്‍, മറ്റാനുകൂല്യങ്ങള്‍, ഉയര്‍ന്ന യോഗ്യത നേടിയ അധ്യാപകരുടെ നിയമനാംഗീകാരം എന്നിവ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തടയുകയാണ് എന്ന് ആരോപിച്ച് കെപിഎസ്ടിഎ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കമ്മിറ്റി ഡിഇഒക്ക് കത്ത് നല്കി. കെപിഎസ്ടിഎ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് പ്രവീണ്‍ എം. കുമാര്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആന്റോ പി. തട്ടില്‍, വിദ്യാഭ്യാസ ജില്ല സെക്രട്ടറി ഷിജി ശങ്കര്‍, ട്രഷറര്‍ സി. നിധിന് ടോണി, മെല്വിന് ഡേവിസ് എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു