ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ക്രിസ്തുമസ് സമ്മാനപദ്ധതിയുടെ പ്രകാശനം ഇന്നസെന്റ് സോണറ്റ് നിര്‍വഹിച്ചു
ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ക്രിസ്തുമസ് സമ്മാനപദ്ധതിയുടെ പ്രകാശനം ഇന്നസെന്റ് സോണറ്റ് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് ഒരുക്കുന്ന സമ്മാനപദ്ധതിയുടെ പ്രകാശനം ഇന്നസെന്റ് സോണറ്റ് നിര്‍വഹിച്ചു. ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍ അധ്യക്ഷത വഹിച്ചു. ക്രിസ്തുമസ് ആഘോഷ ജനറല്‍ കണ്‍വീനര്‍ സൈഗണ്‍ തയ്യില്‍, ജോ. കണ്‍വീനര്‍ ഷാജന് ചക്കാലക്കല്‍, സെക്രട്ടറി ലൈജു വര്‍ഗീസ്, ട്രഷറര്‍ ടി.ആര്. ബിബിന്‍ കെ.എച്ച്. മയൂഫ,് നിധീഷ് കാട്ടില്‍ എന്നിവര്‍ സംസാരിച്ചു. 24ന് വൈകീട്ട് ഏഴുമണിക്ക് ചന്തക്കുന്ന് ജംഗ്ഷനില്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷവും ആദരണ സമ്മേളനവും എം.പി ജാക്സണ് ഉദ്ഘാടനം ചെയ്യും. നഗരസഭ കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍ ചികിത്സാ സഹായ വിതരണവും, കൗണ്‍സിലര്‍ ജോസഫ് ചാക്കോ ആദരണവും, കൗണ്‍സിലര്‍ പ്രവീണ്‍സ് ഞാറ്റുവെട്ടി ഭക്ഷ്യകിറ്റ് വിതരണവും, ഇന്നസെന്റ് സോണറ്റ് സമ്മാനപദ്ധതി ഉദ്ഘാടനവും നിര്‍വഹിക്കും.200 ഓളം നിര്‍ധന കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് ആഘോഷ ഭക്ഷ്യകിറ്റ് വിതരണം നടത്തും. തുടര്‍ന്ന് വോയ്സ് ഓഫ് തൃശൂരിന്റെ നേതൃത്വത്തില്‍ ഗാനസന്ധ്യയും ഉണ്ടായിരിക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു