അമ്മന്നൂര്‍ ഗുരുകുലത്തില്‍ കൂടിയാട്ട മഹോത്സവം തുടങ്ങി
അമ്മന്നൂര്‍ ഗുരുകുലത്തിന്റെ 39-ാം മത് കൂടിയാട്ട മഹോത്സവം പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തിന്റെ 39-ാം മത് കൂടിയാട്ട മഹോത്സവം പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മാധവനാട്യഭൂമിയില്‍ നടന്ന ചടങ്ങില്‍ വേണുജി അധ്യക്ഷനായി. പി. നന്ദകുമാര്‍ പരമേശ്വര ചാക്യാര്‍ അനുസ്മരണവും കേളി രാമചന്ദ്രന് എടനാട് സരോജിനി നങ്ങ്യാരമ്മ അനുസ്മരണവും നടത്തി. അമ്മന്നൂര്‍ കുട്ടന്‍ചാക്യാരുടെ ആചാര്യ വന്ദനത്തോടെ ആരംഭിച്ച യോഗത്തിന് ഗുരുകുലം വൈസ് പ്രസിഡന്റ് കലാമണ്ഡലം രാജീവ് സ്വാഗതവും ഗുരുകുലം ട്രഷറര്‍ സരിത കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ഡോ. അപര്‍ണ നങ്ങ്യാര്‍ കംസവധം നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചു. നങ്ങ്യാര്‍കൂത്തിലെ നവരസാഭിനയവും മല്ലയുദ്ധവും കംസവധവും പ്രധാന അഭിനയ ഭാഗങ്ങളായിരുന്നു. രണ്ടാംദിവസമായ വെള്ളിയാഴ്ച സുഭദ്രാധനഞ്ജയം അഞ്ചാമങ്കത്തിലെ സുഭദ്രയുടെ നിര്‍വഹണം അരങ്ങേറും. സുഭദ്രയായി സരിത കൃഷ്ണകുമാര്‍ രംഗത്തെത്തും. കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്, കലാമണ്ഡലം നാരായണന് നമ്പ്യാര്‍ എന്നിവര്‍ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണന് ഇടയ്ക്കയിലും സരികൃഷ്ണകുമാര്, ഗുരുകുലം അക്ഷര, മേധാ നങ്ങ്യാര്‍ എന്നിവര്‍ താളത്തിലും നങ്ങ്യാര്‍കൂത്തിന് പശ്ചാത്തലമൊരുക്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakudahttps://irinjalakuda.news/archives/60264
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ