കര്‍ഷകര്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പന്തം കൊളുത്തി പ്രതിഷേധ പ്രകടനം കേരള കര്‍ഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യ അമേരിക്ക സ്വതന്ത്ര വ്യാപാര കരാറില്‍ നിന്നും മോദി സര്‍ക്കാര്‍ പിന്‍വാങ്ങുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിനിമം സപ്പോര്‍ട്ട് പ്രൈസ് നടപ്പിലാക്കുക, കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുക, രാസവളങ്ങളുടെ വില വര്‍ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നരേന്ദ്രമോദിയുടെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെയും കോലം കത്തിച്ച് പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച യോഗം കേരള കര്‍ഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. കേരള കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം.ബി. രാജു മാസ്റ്റര്‍, വി.എന്‍. ഉണ്ണികൃഷ്ണന്, കെ.കെ. ഷൈജു, എം. അനില്‍കുമാര്‍, കെ.എം. സജീവന്, ഐ.ആര്. നിഷാദ്, എം.എ. അനിലന്‍ എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്കി. ഏരിയ ട്രഷറര്‍ ഡോ. കെ.പി. ജോര്‍ജ്ജ് സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ് കെ.വി. ജിനരാജ്ദാസന് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
ഋതു പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് കൊടിയേറി; സലിംകുമാറിന് ആദരവുമായി പൊക്കാളി ഡോക്യുമെന്ററി പ്രദര്‍ശനം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
സെന്റ് ജോസഫ്സ് കോളജിലെ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ ക്ലബ്ബ് പ്രതിഭകള്‍ക്ക് വേദിയായി ടാലന്റ് ഷോ
കേരളത്തിലെ പക്ഷികളുടെ ഭൂപടം രണ്ടാംഘട്ടം തയാറാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ചാപ്റ്റര്‍ ഉദ്ഘാടനം സംഘടിപ്പിച്ചു