അവയവദാനത്തിന് ഉദാത്ത മാതൃക നല്കിയ ആദിത്തിന്റെ കുടുംബം സമൂഹത്തിന് മാതൃകയെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആദിത്ത് പോള്സന് സ്മൃതി സംഗമം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: അവയവദാനത്തിന് ഉദാത്ത മാതൃക നല്കിയ ആദിത്തിന്റെ കുടുംബം സമൂഹത്തിന് മാതൃകയെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ. ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദിത്ത് പോള്‍സണ്‍ അനുസ്മരണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സാന്ത്വന സദനില്‍ സംഘടിപ്പിച്ച ആദിത്ത് പോള്സന് സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് എ.പി. ഭാസിരാജ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത ജെറിയാട്രിക് മിനിസ്ട്രി ഡയറക്ടറും വല്ലപ്പാടി വികാരിയുമായ ഫാ. ഡേവിസ് ചെങ്ങിനിയാടന്‍ മുഖ്യാതിഥിയായിരുന്നു. ലയണ്‍സ് ക്ലബ് റീജിയന് ചെയര്മാന് പി.കെ. അജിതന് വിശിഷ്ടാതിഥിയായിരുന്നു. സാന്ത്വനസദന് മദര്‍ സിസ്റ്റര്‍ ബിന്‍സി, വെസ്റ്റ് ലയണ്‍സ് ക്ലബ് ട്രഷറര്‍ ഷാജന് ചക്കാലക്കല്‍, വൈസ് പ്രസിഡന്റ് എ.കെ. സുധന്, പോള്‍സണ്‍ കല്ലൂക്കാരന് എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു