അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
അധികാരികളുടെ അനാസ്ഥയ്ക്കെതിരേ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ പ്രസിഡന്റ് ഡോ. ഷാജു കാവുങ്കല്‍ ഉദ്ഘാടനംചെയ്യുന്നു.
ഇരിങ്ങാലക്കുട: മുന്‍ എംഎല്‍എമാരും നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍മാരും കൂടി പണിതുയര്‍ത്തി ഉദ്ഘാടനംനടത്തി പാതിവഴിക്ക് ഉപേക്ഷിച്ച പദ്ധതികള്‍ ചൂണ്ടിക്കാട്ടി ആം ആദ്മി മണ്ഡലം കമ്മിറ്റി ജനകീയസമരത്തിനൊരുങ്ങുന്നു. ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്ക് സമീപ നടന്ന പ്രതിഷേധ പരിപാടി ജില്ലാ പ്രസിഡന്റ് ഡോ. ഷാജു കാവുങ്കല്‍ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് വിന്‍സന്റ് കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു. കൈപ്പമംഗലം മണ്ഡലം പ്രസിഡന്റ് ശശീന്ദ്രന് കളപ്പുരക്കല്‍, നാട്ടിക മണ്ഡലം വൈസ് പ്രസിഡന്റ് ഗോവിന്ദന്, മാള മണ്ഡലം സെക്രട്ടറി ഗിരിജന്‍ മാള ജില്ലാ കൗണ്‍സില്‍ അംഗം ജിജിമോന് മാപ്രാണം എന്നിവര്‍ പ്രസംഗിച്ചു.
അറവുശാല, ബൈപാസ് റോഡ്, അത്യാധുനിക ഫിഷ് മാര്‍ക്കറ്റ് കെട്ടിടം, മിനി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ് വികസനം, ഷണ്മുഖം കനാല്‍ വാട്ടര്‍മെട്രോ, കസ്തൂര്‍ബാ ഷോപ്പിംഗ് കോംപ്ലക്സ്, ടൗണിലെ വണ്‍വേ ട്രാഫിക് സിഗ്നല്‍, ശൗചാലയമടക്കമുള്ള ബസ് ബേകള്‍, ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡ്, ഫുട്ട്പാത്തുകളും കൈവരിയും, വൃത്തിഹീനമായി കിടക്കുന്ന ജലസംഭരണികള്‍ തുടങ്ങി അധികാരികളുടെ അനാസ്ഥയില്‍ 400 കോടിയില്‍പരം രൂപയാണ് നശിച്ചുകിടക്കുന്നതെന്ന് ആം ആദ്മി കുറ്റപ്പെടുത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
ഉപജില്ല നീന്തല്‍ മത്സരം; അവിട്ടത്തൂര്‍ എല്‍ബിഎസ്എം 60-ാം തവണയും ഓവറോള്‍ ചാമ്പ്യന്മാര്
സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെയും കുരിശടി കപ്പേളകളുടെയും തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍