പ്രഫ. എം.എം. ഗനി അവാര്‍ഡ് നേടിയ ഫാ.ഡോ. ജോളി ആന്‍ഡ്രൂസിനെ തോമസ് ഉണ്ണിയാടന് എംഎല്‍എ അഭിനന്ദിച്ചു
കാലിക്കട്ട് സര്‍വകലാശാല അധ്യാപകര്‍ക്ക് നല്‍കിവരുന്ന പ്രഫ. എം.എം. ഗനി അവാര്‍ഡിന് അര്‍ഹനായ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസിനെ തോമസ് ഉണ്ണിയാടന് എംഎല്‍എ അഭിനന്ദിക്കുന്നു.
ഇരിങ്ങാലക്കുട: കാലിക്കട്ട് സര്‍വകലാശാല അധ്യാപകര്‍ക്ക് നല്‍കിവരുന്ന പ്രഫ. എം.എം. ഗനി അവാര്‍ഡിന് അര്‍ഹനായ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസിനെ തോമസ് ഉണ്ണിയാടന് എംഎല്‍എ അഭിനന്ദിച്ചു. വിദ്യാഭ്യാസം, സാമൂഹിക സേവനം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ ഫാ. ജോളി ആന്‍ഡ്രൂസ് നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകള്‍ ഏറെ വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിക്കുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് എന്നും പ്രചോദനവും വഴികാട്ടിയുമാണ്. അര്‍പ്പണബോധത്തോടെയും ദീര്‍ഘവീക്ഷണത്തോടെയും വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അര്‍ഹമായ അംഗീകാരമാണ് ഈ പുരസ്കാരമെന്നും തോമസ് ഉണ്ണിയാടന് എംഎല്‍എ അനുമോദന പ്രസംഗത്തില്‍ പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അപ്രോച്ച് റോഡിന്റെ മണ്ണ് കൊണ്ടുപോയതില്‍ പ്രതിഷേധം
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ രജത ജൂബിലി ആഘോഷം; വിളംബര ഘോഷയാത്ര നടത്തി
കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ വെസ്റ്റാ ബാലകലോത്സവം സംഘടിപ്പിച്ചു
കെസിവൈഎം ഇരിങ്ങാലക്കുട രൂപത വനിത വിംഗിന്റെ ആഭിമുഖ്യത്തില്‍ ഇടം 2026 വനിതാ ക്യാമ്പ് സംഘടിപ്പിച്ചു