പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ പട്ടികജാതി ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തുന്നു.
ഇരിങ്ങാലക്കുട: ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ കമ്മിറ്റി വിവിധ സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയുടെ മുന്നോടിയായി ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയുടെ ക്ഷണക്കത്തുമായി പട്ടികജാതി ഉന്നതികളില്‍ ബിജെപി സംസ്ഥാന ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ മഹാസമ്പര്‍ക്കം നടത്തി. ഇരിങ്ങാലക്കുട ഷണ്മുഖം കനാല്‍ സ്തംഭം പരിസരത്ത് നടന്ന സമ്പര്‍ക്കം പരിപാടി സംസ്ഥാന എന്‍ഡിഎ വൈസ് ചെയര്മാന് എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മൂര്‍ക്കനാട് പുറക്കാട്ടുകുന്ന് ഉന്നതിയില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി. ഉണ്ണിക്കൃഷ്ണന്, കെ.പി. ജോര്‍ജ്, മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ്, ജില്ലാ സെക്രട്ടറിമാരായ രിമ പ്രകാശ്, ശ്യാംജി മാടത്തിങ്കല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി വി.സി. രമേഷ്, ന്യൂനപക്ഷ മോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് ലാംബി റാഫേല്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ടി.കെ. ഷാജു, വിജയകുമാരി അനിലന്‍, ഏരിയ പ്രസിഡന്റ് സൂരജ് കടുങ്ങാടന്‍, സൂരജ് നമ്പ്യാക്കാവ്, ചിത്ര ബിനില്‍, മായ അജയന്, സുധീപ എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു