അപ്രോച്ച് റോഡിന്റെ മണ്ണ് കൊണ്ടുപോയതില്‍ പ്രതിഷേധം
കാട്ടൂര്‍ എടതിരിഞ്ഞി പിഡബ്ല്യുഡി റോഡില്‍ കോതറ പാലത്തിനു സമീപം സൂക്ഷിച്ചിരുന്ന മണ്ണും കരിങ്കല്ലും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിന്റെ ഭാഗമായി റോഡരികിലെ മണ്ണും നീക്കം ചെയ്തതോടെ അപകടാവസ്ഥയില്‍ നില്ക്കുന്ന സംരക്ഷണത്തൂണുകള്.
എടതിരിഞ്ഞി: വിവിധ സ്ഥലങ്ങളില്‍ റോഡുപണിയുടെ ഭാഗമായി കൂട്ടിയിട്ടിരുന്ന കരിങ്കല്ലും മണ്ണും മറ്റവശിഷ്ടങ്ങളും നീക്കംചെയ്തതോടൊപ്പം റോഡിന്റെ മണ്ണും കൊണ്ടുപോയതോടെ സംരക്ഷണത്തൂണുകളുടെ ബലം നഷ്ടപ്പെട്ടതില്‍ പ്രതിഷേധം. പടിയൂര്‍ പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട കാട്ടൂര്‍ എടതിരിഞ്ഞി പിഡബ്ല്യുഡി റോഡില്‍ കോതറ പാലത്തിന്റെ ഇറക്കത്തിലാണ് സംഭവം. പാലത്തിനോടുചേര്‍ന്നുള്ള അപ്രോച്ച് റോഡിന്റെ കിഴക്കുവശത്തായി വിവിധ ഭാഗങ്ങളിലെ പണികളുമായി ബന്ധപ്പെട്ട് മണ്ണും കരിങ്കല്ലും മറ്റവശിഷ്ടങ്ങളും മാസങ്ങളായി കൂട്ടിയിട്ടിരുന്നു.
ഇത് ലേലത്തിലെടുത്ത കരാറുകാരന് ഈ സാധനങ്ങള്‍ കൊണ്ടുപോയതോടൊപ്പം നിലവിലുള്ള അപ്രോച്ച് റോഡിന്റെ വശത്തുള്ള മണ്ണും ജെസിബി ഉപയോഗിച്ച് മാന്തി കൊണ്ടുപോയെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ഇതുമൂലം റോഡരികില്‍ സ്ഥാപിച്ചിരുന്ന സംരക്ഷണ കരിങ്കല്‍ത്തൂണുകള്‍ ഏതുസമയത്തും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ശക്തമായ മഴയോ ഭാരമേറിയ വാഹനങ്ങളോ റോഡിന്റെ അരികിലൂടെ പോയാല്‍ റോഡിടിഞ്ഞ് വീഴുമെന്നും ആശങ്കയുണ്ട്. ഇത് അപകടം സൃഷ്ടിക്കുന്നതോടൊപ്പംതന്നെ സമീപ റോഡിലൂടെ സഞ്ചരിക്കുന്നവരുടെ ജീവനു ഭീഷണിയാണെന്നും അവര്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്തെത്തി. ഇതിനു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. റോഡിനെ അടിയന്തരമായി ബലപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കളായ ബിജോയ് കളരിക്കല്‍, ഗോപാലകൃഷ്ണന് വളൂപ്പറമ്പില്, ബിന്നി കാഞ്ഞിരപ്പറമ്പില്‍, അപര്‍ണ, നിമിഷ എന്നിവര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പൊതുമരാമത്തുവകുപ്പ് അസി. എന്‍ജിനീയര്‍ക്ക് ബിജെപി പരാതി നല്‍കിയിട്ടുണ്ട്. സംഭവം വിവാദമായതോടെ കരാറുകാരന് രാത്രിയില്‍ ഒരു ലോഡ് മണ്ണുമായെത്തി സ്ഥലത്ത് നിക്ഷേപിക്കാന്‍ ശ്രമിച്ചെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ രജത ജൂബിലി ആഘോഷം; വിളംബര ഘോഷയാത്ര നടത്തി
കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ വെസ്റ്റാ ബാലകലോത്സവം സംഘടിപ്പിച്ചു
പ്രഫ. എം.എം. ഗനി അവാര്‍ഡ് നേടിയ ഫാ.ഡോ. ജോളി ആന്‍ഡ്രൂസിനെ തോമസ് ഉണ്ണിയാടന് എംഎല്‍എ അഭിനന്ദിച്ചു
കെസിവൈഎം ഇരിങ്ങാലക്കുട രൂപത വനിത വിംഗിന്റെ ആഭിമുഖ്യത്തില്‍ ഇടം 2026 വനിതാ ക്യാമ്പ് സംഘടിപ്പിച്ചു