വെസ്റ്റ് ലയണ്‍സ് ക്ലബ് പോലീസ് സ്റ്റേഷനിലേക്ക് സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഇരിപ്പിടങ്ങള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദിത് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേക്കു സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഇരിപ്പിടങ്ങള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ലയണ്‍സ് ക്ലബ് റീജിണല്‍ ചെയര്മാന് ബാബു കൂവ്വക്കാടന്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷാജു കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു. സിഐ അനീഷ് കരീം, ലയണ്‍സ് ക്ലബ് അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി അഡ്വ. കെ.ജി. അജയ്കുമാര്‍, സോണ്‍ ചെയര്മാന് ഷാജന് ചക്കാലക്കല്‍, ക്ലബ് സെക്രട്ടറി സതീശന് നീലങ്കാട്ടില്‍, ട്രഷറര്‍ പോള്സന് കല്ലൂക്കാരന് എന്നിവര്‍ പ്രസംഗിച്ചു. എന്‍. വിശ്വനാഥമേനോന്, സി.ജെ. ആന്റോ, റോബിന് എന്നിവര്‍ നേതൃത്വം നല്കി.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം