പൊറത്തിശ്ശേരി മഹാത്മാ എല്‍പി ആന്‍ഡ് യുപി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ മഹാത്മാ മഹാസംഗമം നടത്തി
പൊറത്തിശ്ശേരി: മഹാത്മാ ഓള്‍ഡ് സ്റ്റുഡന്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പൊറത്തിശ്ശേരി മഹാത്മാ എല്‍പി ആന്‍ഡ് യുപി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ മഹാത്മാ മഹാസംഗമം നടത്തി. സംഘടന പ്രസിഡന്റ്് ക്യാപ്റ്റന്‍ ദാസന് പുതുശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയാഗിരി മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ വി.എം. സുശിതാംബരന്‍ ഹെഡ്മിസ്ട്രസ് എം.ബി. ലിനിടീച്ചര്ക്ക് സ്മരണിക നല്കി പ്രകാശനം നടത്തി. മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. ജിഷ ജോബി, കൗണ്‍സിലര്‍മാരായ എം.എസ്. സഞ്ജയ്, ടി.കെ. ഷാജുട്ടന്‍, കാറളം ഗ്രാമപഞ്ചായത്ത് അംഗം സുനില്‍ മാലാന്ത്ര, പിടിഎ പ്രസിഡന്റ് ബാബുരാജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രഥമ പ്രധാനാധ്യാപകന് എം.കെ. അരവിന്ദാക്ഷന് മാസ്റ്റര്‍ അടക്കം ആറ് പൂര്‍വ പ്രധാനാധ്യാപകരെയും, ഇരുപതിലധികം പൂര്‍വ അധ്യാപക അനധ്യാപകരെയും പൊന്നാടയണിയിച്ച് ആദരിച്ചു. സംഘടനാ ട്രഷറര്‍ എം.ജെ. ഷാജിമാസ്റ്റര്‍ സ്വാഗതവും,. സെക്രട്ടറി കെ.ജി. സന്തോഷ് ബാബു റിപ്പോര്‍ട്ടും, ജോയിന്റ് സെക്രട്ടറി ജയദേവന് രാമന്‍കുളത്ത് നന്ദിയും രേഖപ്പെടുത്തി.

സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം