മേളക്കാരെ കുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട: എഴുന്നള്ളിപ്പിനെത്തിയ മേളക്കാരെ കുത്തിയ കേസില്‍ കാട്ടുങ്ങച്ചിറ പള്ളിക്കാട് മുണ്ടോക്കാരന്‍ വീട്ടില്‍ മൈക്കിളിനെ (49) എസ്ഐ എം.എസ് ഷാജന്റെ നേത്യത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പള്ളിക്കാട് വച്ച് കുന്നംകുളം അക്കിക്കാവ് ശിങ്കാരിമേളം ടീമിലെ അംഗങ്ങളായ ചൊവ്വലൂര്‍പ്പടി പീച്ചിലി വീട്ടില്‍ സോനു (21), പാവറട്ടി പാലുവായ് കൊഴപ്പാട്ട് വിഷ്ണു ( 28 ) എന്നിവരെയാണ് തന്റെ വീടിന് മുന്നില്‍ കൂടതല്‍ നേരം മേളം കൊട്ടിയില്ലെന്ന വൈരാഗ്യത്തില്‍ റോഡിലേക്ക് ഇറങ്ങിച്ചെന്ന് പ്രതി കത്തി കൊണ്ട് കുത്തി പരിക്കേല്പിച്ചത്. പരിക്കറ്റ ഇരുവരും താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

എംഡിഎംഎയും ഡിജിറ്റല്‍ ത്രാസും ലഹരിവില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി പ്രതി പിടിയില്‍
തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി
കാറളത്ത് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15 പവനോളം സ്വര്‍ണം കവര്‍ന്നു; പ്രതി അറസ്റ്റില്‍
വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്; അന്തര്‍സംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തു
കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍