ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോയില്‍ സ്നേഹസംഗമം നടത്തി
ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്കോ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ജില്ലയിലേ പതിനഞ്ചോളും കെയര്‍ ഹോമുകളിലെ അന്തേവാസികളെയും, ഭിന്നശേഷിയുളള കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഡോണ്‍ ബോസ്കോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സ്നേഹസംഗമം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. തൃശൂര്‍ ജില്ല ശിശുജന ക്ഷേമ സമിതി അംഗം അഡ്വ. കെ.എന്‍. സിമ്മി മുഖ്യ പ്രഭാഷണം നടത്തി. ഡോണ്‍ ബോസ്കോ റെക്ടര്‍ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഏകദേശം നാനൂറോളം അംഗങ്ങള്‍ പങ്കെടുത്ത ഈ സ്നേഹസംഗമം വര്‍ഷങ്ങളായി നടത്തി വരുന്നതും, ഇരിങ്ങാലക്കുടയില്‍ നടത്തപ്പെടുന്ന ഇത്തരത്തിലുള്ള ഏക പരിപാടിയുമാണ്. രാവിലെ ഒന്‍പതിന് ആരംഭിച്ച വ്യത്യസ്തകള്‍ നിറഞ്ഞ പരിപാടികള്‍ വൈകീട്ട് നാലിന് സമാപിച്ചു.