കല്ലേറ്റുംകര ബിവിഎം ഹൈസ്കൂളിന്റെ 78ാമത് വാര്‍ഷികവും യാത്രയയപ്പു സമ്മേളനവും ആദരവും
കല്ലേറ്റുംകര: ബിവിഎം ഹൈസ്കൂളിന്റെ 78ാമത് വാര്‍ഷികവും യാത്രയയപ്പു സമ്മേളനവും, ആദരവും, ഡിജിറ്റല്‍ ആല്‍ബത്തിന്റെ പ്രകാശനവും സമുചിതമായി ആ ഘോഷിച്ചു. സമ്മേളനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ വര്‍ഗീസ് പന്തല്ലുക്കാരന്‍ അധ്യക്ഷത വഹിച്ചു. സമ്മാനദാനവും എന്‍ഡോവ്മെന്റ് വിതരണവും മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ നിര്‍വഹിച്ചു. സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം സര്‍വീസില്‍നിന്നും വിരമിക്കുന്ന എന്‍.വി. ബൈജു, സി.കെ. ഷീബ, കെ. ജോണ്‍ ജോസഫ്, കെ.കെ. ജോജോ എന്നിവരുടെ ഫോട്ടോ അനാച്ഛാദനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളായ ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, ഫിലിം പ്രൊഡ്യൂസര്‍ ഷാജു വാലപ്പന് എന്നിവരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ആദരിച്ചു. ഓര്‍മ്മച്ചെപ്പ് എന്ന ഡിജിറ്റല്‍ ആല്‍ബത്തി ന്റെ പ്രകാശനം പൂര്‍വാധ്യാപകന്‍ എന്‍.എല്‍. പൈലന് മാസ്റ്റര്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് എ. അബ്ദുള്ഹമീദിന് നല്‍കികൊണ്ട് നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് എ. അബ്ദുള്‍ ഹമീദ് യോഗത്തിന് സ്വാഗതം ആശംസിക്കുകയും, സ്റ്റാഫ് സെക്രട്ടറി എം.എ. ഷൈന വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. വാര്‍ഡ് മെമ്പര്‍ ഓമന ജാര്‍ജ് കല്ലേറ്റുംകര, പൂര്‍വ വിദ്യാര്‍ഥി ജോണ്സണ് പന്തല്ലൂര്‍ക്കാരന്‍, പിടിഎ പ്രസിഡന്റ് കെ.കെ. സുന്ദരന്‍, എംപിടിഎ വൈസ് പ്രസിഡന്റ് ജുനീഷ ജിനോജ്, സ്റ്റാഫ് പ്രതിനിധികളായ ടി. ജിജി തോമസ്, കെ. റീനി റാഫേല്‍, ഡേവി പോള്‍, സ്കൂള്‍ ചെയര്മാന് ആന്‍ജലീന ആനി തോമസ്, സ്കൂള്‍ ലീഡര്‍ എം.വി. ആന്മരിയ എന്നിവര്‍ പ്രസംഗിച്ചു.