മാപ്രാണം ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വാര്‍ഷികാഘോഷം
മാപ്രാണം: മാപ്രാണം ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ 39മത് വാര്‍ഷികവും സര്‍വീസില്‍നിന്നും വിരമിക്കുന്ന കെ.പി. റീന ടീച്ചര്‍ക്കുള്ള യാത്രയയപ്പും സംയുക്തമായി സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍ പേഴ്സണ്‍ സോണിയ ഗിരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജോയ് കടമ്പാട്ട് അധ്യക്ഷനായിരുന്നു. ഈ വര്‍ഷം സര്‍വീസില്‍നിന്നും വിരമിക്കുന്ന കെ.പി. റീന ടീച്ചറുടെ ഛായാചിത്രം ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ മാനേജര്‍ ഫാ. ജോജോ ആന്റണി തൊടുപറമ്പില്‍ അനാച്ഛാദനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്‍ എന്‍ഡോവ്മെന്റുകള്‍ വിതരണം ചെയ്തു. കെ.പി. റീന ടീച്ചര്‍ സര്‍വീസ് കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ചു. പ്രിന്‍സിപ്പല്‍ പി.എ. ബാബു, ഹെഡ്മാസ്റ്റര് എം.എസ്. ബെഞ്ചമിന്‍, എം.സി. കുമാരന്, ജോസഫ് കാച്ചപ്പിള്ളി, ഷാജന് ജോര്‍ജ്, സി. പ്രിയാ ജീസ്, സുഭാഷ് എ. പാനികുളം, മാസ്റ്റര്‍ ആബേല്‍ ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം