ചെമ്മണ്ട ലൂര്‍ദ്ദ്മാതാ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
ചെമ്മണ്ട: ലൂര്‍ദ്ദ്മാതാ ദേവാലയത്തില്‍ പരിശുദ്ധ ലൂര്‍ദ്ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. ഫാ. ബെന്നി ചെറുവത്തൂര്‍ കൊടിയേറ്റ കര്‍മ്മം നിര്‍വഹിച്ചു. തിരുനാള്‍ ദിനമായ ഇന്ന് രാവിലെ 6.30ന് ദിവ്യബലി. 10.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് റവ. ഫാ. സിജോ മുരിങ്ങാത്തേരി മുഖ്യകാര്‍മികത്വം വഹിക്കും. റവ. ഫാ. പോളി കണ്ണൂക്കാടന്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകീട്ട് 4.30ന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം ഏഴിന് പള്ളിയില്‍ എത്തിച്ചേരും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. റെനില്‍ കാരാത്ര, കൈക്കാരന്മാരായ വര്‍ഗീസ് ആലപ്പാടന്‍, അരുണ്‍ ജോണ്സന് കീറ്റിക്കല്‍, പോള്‍ വാറപ്പന് കീറ്റിക്കല്‍, ജനറല്‍ കണ്‍വീനര്‍ സംഗീത് കീറ്റിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ
ടൗണ്‍ അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം