പൂവത്തുംകടവ് പാലത്തിനുസമീപം മാലിന്യം തള്ളല്‍ രൂക്ഷമാകുന്നു
വള്ളിവട്ടം: വെള്ളാങ്കല്ലൂര്‍-മതിലകം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൂവത്തുംകടവ് പാലത്തിനുസമീപം മാലിന്യം തള്ളല്‍ രൂക്ഷമാകുന്നു. പാലത്തിനുസമീപമുള്ള അനുബന്ധ റോഡിനോടുചേര്‍ന്നുള്ള ഭാഗത്താണ് മാലിന്യം തള്ളുന്നത്. കിറ്റുകളിലും ചാക്കുകളിലും മറ്റുമായി കൊണ്ടിടുന്നവയും ഭക്ഷണാവശിഷ്ടങ്ങളും റോഡരികിലും സമീപത്തുള്ള കുറ്റിച്ചെടികള്‍ നിറഞ്ഞ താഴ്ന്ന ഭാഗത്തും കാണാം. കോണത്തുകുന്നില്നിന്ന് കൊടുങ്ങല്ലൂര്‍ക്കുള്ള വാഹനങ്ങള്‍ ഈ വഴിയെ തിരിച്ചുവിടുന്നതിനാല്‍ ഒട്ടേറെ വാഹനങ്ങളാണ് ഈ വഴി പോകുന്നത്. പാലത്തിനുസമീപം വെളിച്ചമില്ലാത്തത് മാലിന്യം തള്ളല്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. മാലിന്യം മൂലം തെരുവുനായ്ക്കളുടെ ശല്യവും വര്‍ധിക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ പോലീസ് പട്രോളിംഗ് വര്‍ധിപ്പിക്കണമെന്നും മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു