ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതി, ബ്ലോക്ക് വികസന സെമിനാര്‍ നടന്നു
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ചു വികസന സെമിനാര്‍ നടന്നു. കാര്‍ഷിക മൃഗസംരക്ഷണ ശിചിത്വ വൈജ്ഞാനിക മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ക്ക് പ്രത്യേകം ഊന്നല്‍ നല്‍കിയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ കരട് പദ്ധതി രേഖ. വികസന സെമിനാറിന്റെ ഉദ്ഘാടനവും കരട് രേഖയുടെ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സുനിത മനോജ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, സീമ പ്രേംരാജ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കാര്‍ത്തിക ജയന്, ആസൂത്രണ സമിതി വൈസ് ചെയര്മാന് പി.ആര്. ബാലന്, ബ്ലോക്ക് സെക്രട്ടറി കെ.സി. ജിനീഷ് എന്നിവര്‍ പ്രസംഗിച്ചു.