സ്പെഷ്യല്‍ ഒളിമ്പിക്സ് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ സംഘടിപ്പിച്ചു
പടവരാട് ആശാഭവന് സ്പെഷ്യല്‍ സ്കൂള്‍ ഓവര്‍ ഓള് കിരീടം നേടി
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318ഡിയുടെ നേതത്വത്തില്‍ ലയണ്‍സ് ക്ലബ് ഇരിങ്ങാലക്കുടയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികളിലെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച സ്പെഷ്യല്‍ ഒളിമ്പിക്സ് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ വെച്ച് സംഘടിപ്പിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളിലെ സ്പെഷ്യല്‍ സ്കൂളുകളില്‍ നിന്നും 1000 ഓളം വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുത്തു. ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ പോള്‍ തോമസ് മാവേലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ലയണ്‍സ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍മാരായ ടോണി എനോക്കാരന്‍, ജെയിംസ് വളപ്പില, ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, ഇരിങ്ങാലക്കുട ശ്രീ നാരായണ എജ്യുകേഷണല്‍ സൊസൈറ്റി പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദബാബു, ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് റോയ് ആലുക്കല്‍, പ്രോഗ്രാം കണ്‍വീനര്‍ ബിജു ജോസ് കൂനന്‍, ക്രൈസ്റ്റ് കോളജ് ഫിസിക്കല്‍ എജ്യുകേഷന്‍ വകുപ്പ് മേധാവി ഡോ. അരവിന്ദ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സമാപന സമ്മേളനത്തില്‍ തൃശൂര്‍ ജില്ല പോലീസ് മേധാവി ഐശ്വര്യ ഡോങ്ക്റെ ഐപിഎസ്, പങ്കെടുത്ത 25 ഓളം സ്കൂളുകളെ ആദരിച്ചു. മേളയില്‍ പടവരാട് ആശാഭവന് സ്പെഷ്യല്‍ സ്കൂള്‍ ഓവര്‍ ഓള് കിരീടം നേടി.