കേള്‍വി പരിശോധന ക്യാമ്പ 29ന്
ഇരിങ്ങാലക്കുട: പി.എല്‍. തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ദയ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ കേള്‍വി പരിശോധന ക്യാമ്പ് 29ന് പി.എല്‍ തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ രാവിലെ ഒമ്പതിന് സംഘടിപ്പിക്കും. മെഡിക്കല്‍ ക്യാമ്പ് ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ ജോണ്സണ് കോലാങ്കണ്ണി ഉദ്ഘാടനം നിര്‍വഹിക്കും. ക്ലബ് സെക്രട്ടറി പ്രദീപ് അധ്യക്ഷത വഹിക്കും. റീജിയണ്‍ ചെയര്മാന് ഷാജന് ചക്കാലക്കല്‍, സോണ്‍ ചെയര്മാന് വി.ആര്. പ്രേമന്, ട്രഷറര്‍ മണിലാല്‍, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് അംഗങ്ങളായ അഡ്വ. എം.എസ്. രാജേഷ്, അശോകന് മണപറമ്പില്‍, ദയ ഹോസ്പിറ്റല്‍ കോഓര്‍ഡിനേറ്റര്‍ നാസിയ എന്നിവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9446540890.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി