ഭക്ഷ്യവിഷബാധ: ഹോസ്റ്റലിലെ 12 കുട്ടികള്‍ക്ക് അസ്വസ്ഥത
ഇരിങ്ങാലക്കുട: ആളൂര്‍ ഗ്രാമപഞ്ചായത്തിലെ വല്ലക്കുന്നുള്ള ഹോസ്റ്റലിലെ 12 കുട്ടികള്‍ക്ക് അസ്വസ്ഥത. ഇതേ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര് ജോജോ, ആളൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് എന്നിവര്‍ അടങ്ങുന്ന സംഘം പരിശോധന നടത്തി. 125 ഓളം കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിലെ 12 കുട്ടികള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ അസ്വസ്ഥത വന്നത്. അതിനാല്‍ ഹോസ്റ്റലിലെ ഭക്ഷണത്തിലെ പ്രശ്നമല്ലെന്നാണ് നിഗമനം. ഏതെങ്കിലും ആഘോഷ പരിപാടികളില്‍ പങ്കെടുത്ത കുട്ടികള്‍ കൊണ്ടുവന്ന ഭക്ഷണമാകാം ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമായതായി കരുതുന്നത്. ഹോസ്റ്റലിലെ വെള്ളത്തിന്റെ സാമ്പിളും മറ്റും പരിശോധനക്കായി മൈക്രോബയോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു