ഇരിങ്ങാലക്കുട കഥകളി ക്ലബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട: ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബിന്റെ ഈവര്‍ഷത്തെ കഥകളി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കോട്ടയ്ക്കല്‍ ഗോപി നായര്‍, ചേര്‍ത്തല തങ്കപ്പപ്പണിക്കര്‍, മാങ്ങോട് അപ്പുണ്ണിത്തരകന്‍ എന്നീ വന്ദ്യവയോധികരായ ആചാര്യന്മാരെ നവതിപ്രണാമം ചെയ്ത് ആദരിക്കുന്നു. കലാമണ്ഡലം എംപിഎസ് നമ്പൂതിരിക്ക് ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി പുരസ്കാരവും, കോട്ടയ്ക്കല്‍ നാരായണന് ഇ. കേശവദാസ് സ്മാരക കഥകളി പുരസ്കാരവും സമ്മാനിക്കുന്നു. പി. ബാലകൃഷ്ണന് സ്മാരക കഥകളി എന്‍ഡോവ്മെന്റിന് തൃപ്പൂണിത്തുറ ആര്‍എല്‍വി ഫൈന്‍ ആര്‍ട്സ് കോളജ് കഥകളിവേഷം വിദ്യാര്‍ഥിനി വിസ്മയയെ തെരഞ്ഞെടുത്തിരിക്കുന്നു. 2023 ജനുവരി 29 ഞായറാഴ്ച ക്ലബിന്റെ വാര്‍ഷികവേളയില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നതാണ്.