എല്‍പി, യുപിവിഭാഗം അധ്യാപകര്‍ക്കായുള്ള ഇംഗ്ലീഷ് എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം
ഇരിങ്ങാലക്കുട: വിദ്യാഭ്യാസ ജില്ലയിലെ എല്‍പി, യുപിവിഭാഗം അധ്യാപകര്‍ക്കായുള്ള ഇംഗ്ലീഷ് പ്രൊഫിഷ്യന്‍സി എന്‍ഹാന്‍സ്മെന്റ് പ്രോ്രഗാം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എം.സി. നിഷയുടെ അധ്യക്ഷതയില്‍ ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എസ്. ഷാജി ഉദ്ഘാടനം ചെയ്തു. കൂട്ടികളില്‍ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്കില്‍ വളര്‍ന്നുവരേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. തൃശൂര്‍ ഡിസിഇ ചീഫ് ട്യൂട്ടര്‍ ഡോ. എന്‍.എസ്. വിനിജ, കെ. ബിന്ദു എന്നിവര്‍ പ്രേഗ്രാം വിശദീകരിച്ചു. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് എല്‍പി സ്കൂള്‍ ഹെഡ്മി്ര്രസസ് പി.ബി. അസീന ആശംസകള്‍ നേര്‍ന്നു. ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍ ഡോ. എം.സി. നിഷ സ്വാഗതവും റിസോഴ്സ് പൂള് മെമ്പറും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ കെ.ജെ. കവിത നന്ദിയും പറഞ്ഞു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ നാല് ഉപജില്ലകളില്‍ നിന്നും അമ്പതോളം അധ്യാപകരാണ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്.

ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു