പൂമംഗലം ഗ്രാമപഞ്ചായത്തില്‍ നവോദയം 2023 ഉദ്ഘാടനം ചെയ്തു
പൂമംഗലം: പൂമംഗലം ഗ്രാമപഞ്ചായത്തില്‍ നവോദയം 2023 പുസ്തകം പരിചയപ്പെടല്‍ പ്രസിഡന്റ് കെ.എസ്. തമ്പിയുടെ അധ്യക്ഷതയില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ജി. മോഹനന് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.എ. സന്തോഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ശ്രീകത്രീന ജോര്‍ജ്, ലൈബ്രറി കമ്മിറ്റി മെമ്പര്‍ വത്സല ബാബു, പഞ്ചായത്ത് സെക്രട്ടറി പി.വി. ഷാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പുസ്തകം പരിചയപ്പെടലിനോടനുബന്ധിച്ച് പൂമംഗലം ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി. മിനി പ്രശസ്ത എഴുത്തുകാരി കെ.ആര്. മീരയുടെ ഖബര്‍ എന്ന നോവലിനെ ആസ്പദമാക്കി സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാരായ കെ.എന്‍. ജയരാജന്, ജൂലി ജോയ്, ലാലി വര്‍ഗീസ്, സുമ അശോകന്, ലൈബ്രറി കമ്മിറ്റി മെമ്പര്‍ എ.എന്‍. നടരാജന് എന്നിവര്‍ സന്നിഹിതരായിരുന്നു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഹൃദ്യ അജീഷ് നന്ദി പറഞ്ഞു.