സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി വാര്‍ഷികം
കാറളം: സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി കാറളം സെന്റ് മേരീസ് കോണ്‍ഫറന്‍സിന്റെ വാര്‍ഷികം ആഘോഷിച്ചു. കാറളം ഹോളിട്രിനിറ്റി പള്ളി മതബോധന ഹാളില്‍ നടന്ന വാര്‍ഷിക സമ്മേളനം വികാരി ഫാ. വര്‍ഗീസ് വടക്കെപീടിക ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൂന്ന്പേര്‍ക്ക് തൊഴില്‍ സഹായം വിതരണം ചെയ്യുകയും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്തു. എടത്തിരുത്തി ഏരിയ കൗണ്‍സില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ബ്രദര്‍ വിന്‍സെന്റ് ചിറമ്മല്‍, സംഘടനയുടെ സഹായ അംഗങ്ങളെ ആദരിച്ചു. ഏരിയ കൗണ്‍സില്‍ പ്രസിഡന്റ് വി.ഡി. സൈമണ്‍, സെന്‍ട്രല്‍ കൗണ്‍സില്‍ അഡൈ്വസര്‍ ഐ.ഡി. ഫ്രാന്‍സിസ് മാസ്റ്റര്‍, സി.ഡി. മാത്യു, ബിജു തേക്കാനത്ത്, ലൂജി ചാക്കേരി, ജോജോ ജോര്‍ജ്, ബിജു പുളിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി