ജമ അത്ത് കമ്മറ്റിയുടെ സഹകരണത്തോടെ മത സൗഹാര്‍ദ്ദ ഇഫ്ത്താര്‍ സംഗമം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഠാണാ ജുമാമസ്ജിദില്‍ വെച്ച് സാമുഹ്യ പ്രവര്ത്തകന് നിസാര്‍ അഷറഫിന്റെ നേതൃത്വത്തില്‍ ജമ അത്ത് കമ്മറ്റിയുടെ സഹകരണത്തോടെ മത സൗഹാര്‍ദ്ദ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. ഇമാം കബിര്‍ മൗലവി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി, കൂടല്‍ മാണിക്യം ദേവസ്വം ചെയര്മാന് പ്രദീപ് മേനോന് എന്നിവര്‍ സന്ദേശങ്ങള്‍ നല്കി. മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, ഐസിഎല്‍ ഫിന് കോര്‍പ്പ് ചെയര്മാന് അഡ്വ. കെ.ജി. അനില്‍കുമാര്‍, കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത്, തഹസില്‍ദാര്‍ സിമിഷ് സാഹു, ഡിഇഒ എസ്. ഷാജി, നിസാര്‍ അഷറഫ്, ജമാ അത്ത് കമ്മറ്റി പ്രസിഡന്റ് പി.എ. ഷഹിര്‍, സെക്രട്ടറി റാഫി വലിയ പറമ്പില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍, ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു