ഉണ്ണികൃഷ്ണന് നമ്പൂതിരി പുരസ്കാരം നടന് ഇന്നസെന്റിന്റെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി
ഇരിങ്ങാലക്കുട: നടന് ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ പേരില്‍ ഉണ്ണികൃഷ്ണന് നമ്പൂതിരി സ്മാരക ട്രസ്റ്റ് എര്‍പ്പെടുത്തിയ പുരസ്കാരം അന്തരിച്ച നടന് ഇന്നസെന്റിന്റെ കുടുംബാംഗങ്ങള്‍ എറ്റ് വാങ്ങി. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് ഇന്നസെന്റിനെ തിരഞ്ഞെടുത്തത്. ജനുവരി 20 ന് ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ പുരസ്കാരം നല്കാന് തീരുമാനിച്ചിരുന്നുവെങ്കിലും ചികില്സയിലായതിനെ തുടര്‍ന്ന് പയ്യന്നൂരില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇന്നസെന്റിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ നിയമകാര്യ വകുപ്പ് മന്ത്രി പി രാജീവില്‍ നിന്ന് ഇന്നസെന്റിന്റെ ഭാര്യ ആലീസും മകന് സോണറ്റും ചേര്‍ന്ന് പുരസ്കാരം എറ്റ് വാങ്ങി. സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസ് അധ്യക്ഷനായിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു അനുസ്മരണ പ്രഭാഷണം നടത്തി. കൈതപ്രം നാരായണന് നമ്പൂതിരി, ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ മകനും ഹൈക്കോടതി ജഡ്ജിയുമായ പി വി കുഞ്ഞികൃഷ്ണന്, യു പി ജോസഫ്, ജോസ് ജെ ചിറ്റിലപ്പിള്ളി, വി എ മനോജ്കുമാര്‍, ടി വി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

തളിയക്കോണം ബാപ്പുജി സ്റ്റേഡിയം; നിര്‍മാണം പൂര്‍ത്തിയായില്ല
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
മൈതാനം പൂര്‍വസ്ഥിതിയിലാക്കണം; എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു