മുരിയാട് സെന്റ് ജോസഫ്സ് പള്ളിയില്‍ ഇന്ന് തിരുനാള്‍
മുരിയാട്: സെന്റ് ജോസഫ്സ് പള്ളിയില്‍ ഇന്ന് തിരുനാള്‍ ആഘോഷിക്കും. തിരുനാളിന്റെ കൊടിയേറ്റുകര്‍മം രൂപത വികാരി ജനറാള്‍ മോണ്‍. വിന്‍സെന്റ് ഈരത്തറ നിര്‍വഹിച്ചു. ഇന്ന് രാവിലെ 6.30 ന് ദിവ്യബലി. രാവിലെ 10.30 ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. വടക്കുംകര പള്ളി വികാരി ഫാ. നൗജിന് വിതയത്തില്‍ സന്ദേശം നല്‍കും. ഇന്ന് വൈകീട്ട് 4.30 ന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം വൈകീട്ട് ഏഴിന് സമാപിക്കും. തുടര്‍ന്ന് വര്‍ണമഴ. 7.30ന് കണ്ണൂര്‍ ഹൈബീറ്റ്സിന്റെ ഗാനമേള. നാളെ പരേതരുടെ അനുസ്മരണദിനത്തില്‍ രാവിലെ 6.30 ന് ദിവ്യബലി ഉണ്ടായിരിക്കും.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ
ടൗണ്‍ അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം