ഭരണകൂട അതിക്രമങ്ങളെ ചോദ്യം ചെയ്യാന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും
രാജ്യത്തെ ജനാധിപത്യ സമൂഹം തിരിച്ചറിഞ്ഞു- യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍
ഇരിങ്ങാലക്കുട: ജനാധിപത്യത്തിനും ഭരണകൂട അതിക്രമങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്താന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മാത്രമേയുള്ളൂവെന്ന് ഇന്ത്യയിലെ ജനാധിപത്യ സമൂഹം തിരിച്ചറിഞ്ഞ് കഴിഞ്ഞതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ. ചോദ്യങ്ങള്‍ ചോദിക്കാന്‍ ആരെയും ഭയക്കേണ്ടതില്ലെന്ന നിലപാട് ജീവിതത്തിലൂടെ രാഹുല്‍ ഗാന്ധി തെളിയിച്ച് കഴിഞ്ഞു. അദാനിയുമായി ഭരണകൂടത്തിനുള്ള ബന്ധങ്ങളും അദാനി നേടിയെടുക്കുന്ന രാജ്യാന്തര കരാറുകളും ചോദ്യം ചെയ്യാന്‍ രാഹുല്‍ ഗാന്ധി മാത്രമാണ് ആര്‍ജവം കാണിച്ചതെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഒരു ലിറ്റര്‍ പെട്രോളിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വില നല്‍കേണ്ടി വരുന്ന സംസ്ഥാനമായി കേരളം മാറിയെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. വേതനമില്ലാതെ 41 ദിവസങ്ങള്‍ പണിയെടുക്കേണ്ടി വരുന്നതിനെതിരെ പ്രതീകാത്മകമായി പ്രതികരിച്ച ജീവനക്കാരിയെ സ്ഥലം മാറ്റിയ ധാര്‍ഷ്ട്യത്തിന് കേരള ജനത അടുത്ത തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കും. കരുവന്നൂര്‍ കൊളളയ്ക്ക് എതിരെ പ്രതികരിച്ച നാടാണ് ഇരിങ്ങാലക്കുടയെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് സുബീഷ് കാക്കനാടന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഒ. ജനീഷ്, സംസ്ഥാന സെക്രട്ടറി ശോഭ സുബിന്, കെപിസിസി മുന്‍ സെക്രട്ടറി എം.പി. ജാക്സന്, നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.