ജെസിഐ ഇന്റര്‍ ക്ലബ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം
ഇരിങ്ങാലക്കുട: ജൂണിയര്‍ ചേമ്പര്‍ ഇന്റര്‍ നാഷ്ണല്‍ ജെസിഐ ഇരിങ്ങാലക്കുട ഇന്റര്‍ ക്ലബ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സാന്റിയാഗോ ടര്‍ഫ് കോര്‍ട്ടില്‍ വച്ച് ജെസിഐ സോണ്‍ ഡയറക്ടര്‍ സെനറ്റര്‍ അനഘ ഷിബു ഉദ്ഘാടനം ചെയ്തു. ജെസിഐ ചാപ്ടര്‍ പ്രസിഡന്റ് മെജോ ജോണ്സണ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സോണ്‍ ഡയറക്ടര്‍ മാനേജ്മെന്റ് അരുണ്‍ ജോസ്, പ്രോഗ്രാം ഡയറക്ടര്‍ സഞ്ചു പട്ടത്ത്, മുന്‍ പ്രസിഡന്റുമാരായ ഡയസ് കാരാത്രക്കാരന്‍, അഡ്വ. ഹോബി ജോളി, ടെല്‍സണ്‍ കോട്ടോളി, വി.ബി. മണിലാല്‍, സെക്രട്ടറി ഷൈജോ ജോസ്, ട്രഷറര്‍ സാന്റോ വിസ്മയ എന്നിവര്‍ പ്രസംഗിച്ചു. മാസ്റ്റേഴ്സ് ക്ലബും സ്ട്രൈക്കേഴ്സ് ക്ലബും തമ്മില്‍ നടന്ന ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചു. ഇന്ന് ഫൈനല്‍ നടക്കും.

ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു