നികുതി കൊള്ളയ്ക്കെതിരെ യുഡിഎഫ് ഇരിങ്ങാലക്കുടയില്‍ കരിദിനം ആചരിച്ചു
ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാരിന്റെ നികുതി കൊള്ളക്കെതിരെ ഐക്യജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ കരിദിനം ആചരിച്ചു. യുഡിഎഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കണ്‍വീനര്‍ എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലന്, സോമന് ചിറ്റേത്ത്, ബ്ലോക്ക് പ്രസിഡന്റുമാരായ ടി.വി. ചാര്‍ളി, കെ.കെ. ശോഭനന്, യുഡിഎഫ് നേതാക്കളായ കെ.എ. റിയാസുദ്ദീന്‍, ജോസഫ് ചാക്കോ, റോക്കി ആളൂക്കാരന്‍, തോമസ് തൊകലത്ത്, ബാബു തോമസ്, കെ.വി. രാജു, ഷാറ്റോ കുര്യന്, ടി.ആര്. രാജേഷ്, രഞ്ജിനി ടീച്ചര്‍, സാം തോംസണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.