ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്നസെന്റ് അനുസ്മരണം
ഇരിങ്ങാലക്കുട: മണ്മറഞ്ഞ മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ഇന്നസെന്റിനെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ അനുസ്മരിച്ചു. ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഓര്മ്മഹാളില് സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ പ്രസിഡന്റ് മനീഷ് അരിക്കാട്ട് അധ്യക്ഷത വഹിച്ചു. ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന് മാസ്റ്റര്‍ ആമുഖപ്രഭാഷണം നടത്തി. ഇന്നസെന്റിന്റെ ആദ്യകാല ചിത്രങ്ങളില്‍ ഒന്നായ ഇളക്കങ്ങളുടെ സംവിധായകന് മോഹന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ട്രഷറര്‍ ടി.ജി. സച്ചിത്ത്, എക്സിക്യുട്ടീവ് അംഗങ്ങളായ രാധാകൃഷ്ണന് വെട്ടത്ത്, എം.ആര്. സനോജ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.. തുടര്‍ന്ന് ഇളക്കങ്ങള്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

കൈരളി നാട്യ കലാക്ഷേത്രം നൃത്ത വിദ്യാലയത്തിന്റെ 44 ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി