പദ്ധതി വിഹിതം 100% ചെലവഴിച്ചതിന് ആദരവ്
ഇരിങ്ങാലക്കുട: 2022-23 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷികപദ്ധതി ഫണ്ട് 100% ചിലവഴിച്ച് ജില്ലയില്‍ ഒന്നാമതായ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനെ തദ്ദേശ സ്വയംഭരണ വകുപ്പ് ഉപഹാരം നല്കി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും ഉപഹാരം നല്കി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍ സ്വാഗതം ആശംസിച്ചു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ടി.വി. ലത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ഷാജിക്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കൈരളി നാട്യ കലാക്ഷേത്രം നൃത്ത വിദ്യാലയത്തിന്റെ 44 ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി