പൊറത്തിശേരി മണ്ഡലം യുഡിഎഫ് കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി
പൊറത്തിശേരി: ഇടതുപക്ഷ സര്‍ക്കാരിന്റെ അന്യായമായി വര്‍ദ്ധിപ്പിച്ച പെര്‍മിറ്റ്ഫീസ് വര്‍ധനവിലും നികുതി കൊള്ളക്കുമെതിരെ പൊറത്തിശേരി മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുത്തന്‍തോട് സെന്ററില്‍ നിന്ന് മാര്‍ച്ചും നഗരസഭ പൊറത്തിശേരി സോണല്‍ ഓഫീസിന് മുന്പില് പ്രതിക്ഷേധ ധര്‍ണയും നടത്തി. ധര്‍ണയില്‍ മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സത്യന് നാട്ടുവള്ളി ഐഎന്‍ടിയുസി നേതാവ് എം.എ. അഷറഫ് നേതാക്കളായ എം.ആര്. ഷാജു, കെ.കെ. അബ്ദുള്ള കുട്ടി, കെ.സി. ജെയിംസ്, എ.കെ. മോഹന്‍ദാസ്, പി.എന്‍. സുരേഷ്, പി.ബി. സത്യന്, കെ.ബി. ശ്രീധരന്, ടി.എ. പോള്‍, പി.എ. അബ്ദുള്‍ ബഷീര്‍, നിഷ അജയന്, സിന്ധു അജയന്, ഷാര്‍വി നെടുംപറമ്പില്‍, എ.കെ. വര്‍ഗീസ്, റാഫി പടിഞ്ഞാറെത്തല തുടങ്ങിയ നേതാക്കള്‍ പ്രകടനത്തിനും ധര്‍ണക്കും നേതൃത്വം നല്കി.

യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍
തോമസ് ഉണ്ണിയാടാന് ജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ഥി യൂത്ത്കോണ്‍ഗ്രസ്
മാലിന്യം അടിഞ്ഞ് കനാലുകളില്‍ ഒഴുക്ക് നിലച്ചു; ജനം ദുരിതത്തില്‍
സരസം ഓട്ടന്തുള്ളല്, നിറഞ്ഞാടി കുട്ടിവേഷക്കാര്‍
ഇ സോണ്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സുവര്‍ണ നേട്ടം കൊയ്ത് ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രതിഭകള്‍
പൂമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി