ജാതിക്കയും ജാതിപത്രിയും കവർന്ന കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ
ഇരിങ്ങാലക്കുട: വീട്ടിലെ കാർപോർച്ചിൽ ഉണങ്ങാൻ ഇട്ടിരുന്ന ജാതിക്കയും ജാതിപത്രിയും കവർന്ന സഹോദരങ്ങൾ അറസ്റ്റിൽ. കാറളം വെള്ളാനി വെള്ളുണ്ണിപറമ്പിൽ ജിബിൻരാജ് (26), സഹോദരൻ ബിബിൻ രാജ് (23) എന്നിവരെയാണ് കാട്ടൂർ സി ഐ ഋഷികേശൻനായരുടെ നേത്യത്വത്തിൽ ഉള്ള സംഘം പുല്ലത്തറ പാലം പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 19 ന് രാത്രിയാണ് 20,000 രൂപ വരുന്ന ജാതിക്ക പ്രതികൾ കവർന്നത്. കിഴുത്താണി മുപ്പുള്ളിപറമ്പിൽ ഗീതയുടെ വീട്ടിൽ നിന്നാണ് കവർച്ച നടത്തിയത്. ഇവർക്ക് ഇരിങ്ങാലക്കുട, കാട്ടൂർ, മാള ആളൂർ എന്നീ സ്റ്റേഷനുകളിൽ വിവിധ വകുപ്പുകൾ പ്രകാരം കേസുകളിൽ പ്രതികളാണ്. എസ്ഐ വി.എൻ മണികണ്ഠൻ, ഉദ്യോഗസ്ഥരായ ബിനൽ, അഭിലാഷ്, അഭീഷ് , ധനേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി